പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ന്യൂഡൽഹിയിലെ പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പുതുതായി ആരംഭിച്ച തുരങ്കത്തിൽ ഉദ്ഘാടനത്തിനിടെ മാലിന്യം പെറുക്കിയെടുക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ച വീഡിയോയിൽ, പ്രധാനമന്ത്രി മോദി തുരങ്കം പരിശോധിക്കുന്നതിനിടെ ഉപയോഗിച്ച കുപ്പികൾ എടുക്കുന്നത് കാണാം.
സ്വച്ഛ് ഭാരത് കാമ്പെയ്‌നിന്റെ ശക്തമായ വക്താവായ പ്രധാനമന്ത്രി ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ഊന്നൽ നൽകി. ഉദ്ഘാടനത്തിനിടെ പരിസരം ശുചിയായി സൂക്ഷിക്കുന്നതിന്റെ ആവശ്യകത തന്റെ പ്രവൃത്തിയിലൂടെ കാണിച്ചു തരുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
PM Modi picks up litter at newly-inaugurated tunnel in Delhi | Video
