32.3 C
Qatar
Saturday, April 18, 2026

തണുത്ത കാലാവസ്ഥ മൂലം രോഗങ്ങൾ പടരാൻ സാധ്യതയേറെ, ആരോഗ്യ ഉദ്യോഗസ്ഥർ പൊതുജനങ്ങളെ ഉപദേശിച്ചു

- Advertisement -

ദോഹ: രാജ്യത്തു തണുത്തതും കാറ്റുള്ളതുമായ കാലാവസ്ഥ അനുഭവിക്കുന്നതിനാൽ, പൊടിയും തണുത്ത കാലാവസ്ഥയും നേരിട്ട്ബാധിക്കാതിരിക്കാൻ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ പൊതുജനങ്ങളെ ഉപദേശിച്ചു. പ്രത്യേകിച്ച് ആസ്ത്മ രോഗികളെയും വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരെയും വൃദ്ധരോടും ഉപദേശിച്ചു.

പൊടിപടലവും തണുത്ത കാലാവസ്ഥയും മൂലം ഉണ്ടാകാനിടയുള്ള ആരോഗ്യ അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ഡെപ്യൂട്ടി ചെയർ ഡോ. വർദ അൽ സാദ് ജനങ്ങളോട് നിർദ്ദേശിച്ചു. 

- Advertisement -
ഖത്തർ മെട്രോളജി ഡിപ്പാർട്ട്‌മെന്റിന്റെ ഇന്നത്തെ (ഞായറാഴ്ച) കാലാവസ്ഥാ പ്രവചനം ഒരു മുന്നറിയിപ്പും നൽകിയിട്ടില്ല, എന്നാൽ തണുത്ത രാത്രിയും പകൽ മിതമായ താപനിലയും പ്രവചിക്കുന്നു.

പൊടിപടലങ്ങളും വായുവിലൂടെ സഞ്ചരിക്കുന്ന കാണികളും വായുമാർഗങ്ങളിലും ശ്വാസകോശത്തിലും പ്രവേശിക്കുമെന്നും അണുബാധകൾ, സൈനസൈറ്റിസ്, ശ്വസന അലർജികൾ എന്നിവ പോലുള്ള ആരോഗ്യപരമായ ചില അപകടങ്ങൾക്ക് കാരണമാകുമെന്നും അലർജിക്ക് കാരണമാകുമെന്നും ആസ്ത്മ വർദ്ധിപ്പിക്കുമെന്നും ഡോ. അൽ സാദ് പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR