ദോഹ: ഖത്തറിലെ പൊതു പാർക്കുകളെല്ലാം നാളെ മുതൽ വീണ്ടും തുറക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി-മന്ത്രാലയം (എംഎംഇ) അറിയിച്ചു.
പാർക്കിലേക്ക് വരുന്നവർ എഹ്തേരാസ് ആപ്ലിക്കേഷൻ ആക്റ്റീവേറ്റ് ചെയ്യുകയും, താപനില പരിശോധനക്ക് വിധേയരാവുകയും ചെയ്യണം. കൂടാതെ സന്ദർശകർ കർശനമായും സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രാലയം പറഞ്ഞു.
സന്ദർശകർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും പാലിക്കുകയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.
ഈ അവസരത്തിൽ അൽ ഖോർ, അൽ തഖിറ മുനിസിപ്പാലിറ്റി സന്ദർശകർക്കും പൊതുജനങ്ങൾക്കുമായി പാർക്കുകളും ബീച്ചുകളും വീണ്ടും തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
