ദോഹ : ഖത്തറില്‍ വാഹനമോടിക്കുന്നവര്‍ക്കായുള്ള മുന്നറിയിപ്പുമായി ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് അഷ്ഗാല്‍. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതും അടച്ചിട്ട റോഡുകളെ കുറിച്ചുമുള്ള നിര്‍ദേശങ്ങള്‍ ഇമെയില്‍ വഴിയോ എസ്എം..എസ്. വഴിയോ ഇനി മുതല്‍ ലഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പ്രസ്താവനയില്‍ അറിയിച്ചു.
തല്‍സമയമായി വാഹനമോടിക്കുന്നവര്‍ക്ക് ഈ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ഓണലൈന്‍ ഫോം പൂരിപ്പിച്ചു നല്‍കേണ്ടതാണ്. അതേസമയം ഈ സേവനം ഖത്തറില്‍ മാത്രമാണ് ലഭിക്കുകയെന്നും അഷ്ഗാല്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി അഷ്ഗാലിന്റെ വെബ്സൈറ്റുമായി ബന്ധപ്പെടുക.
