ദോഹ: ഖത്തർ മീഡിയ കോർപ്പറേഷന്റെ പുതിയ ടി.വി ചാനൽ ഖത്തർ-2 ഇന്നലെ പ്രക്ഷേപണം ആരംഭിച്ചു. ഖത്തർ ടിവിയിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികൾ ഇനിമുതൽ പ്രക്ഷേപണം ചെയ്യുക പുതിയ ചാനലിലൂടെയാവുമെന്ന് അധികൃതർ അറിയിച്ചു.
ഖത്തർ ടിവി അതിന്റെ ഇതുവരെ അവതരിപ്പിച്ച എല്ലാ വസ്തുക്കളുടെയും വ്യത്യസ്തമായ അവതരണമാവും ഖത്തർ 2 ടിവിയിൽ ഉണ്ടാവുക എന്ന് ഖത്തർ ടിവി അസിസ്റ്റന്റ് ഡയറക്ടറും പ്രോഗ്രാം ഡയറക്ടറുമായ മുബാറക് അൽ അവാമി വ്യക്തമാക്കി.
ഖത്തർ ടിവിയുടെ ടീമുകൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി പുതിയ ചാനലിന്റെ പണിപ്പുരയിൽ ആയിരുന്നു. ഖത്തറിന്റെ ചരിത്രത്തിലെ വ്യത്യസ്ത ഘട്ടങ്ങൾ നിരീക്ഷിക്കുന്ന വിവിധ പ്രോഗ്രാമുകൾ ഉൾക്കൊള്ളിക്കാൻ അധികൃതർ ഉദ്ദേശിക്കുന്നുണ്ട്. ഇത് വരും കാലഘട്ടത്തിൽ പ്രസ്തുത ചാനലിന് വലിയ രീതിയിലുള്ള കാഴ്ചക്കാരെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അവർ പറഞ്ഞു.
പുതിയ ടിവി ചാനൽ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നതായി ചാനലിന്റെ കണ്ടന്റ് സൂപ്പർവൈസർ ഹമദ് അബ്ദുൾ റെഡ പറഞ്ഞു.
English summary; Qatar 2 TV channel goes on air
