ദോഹ: കൊറോണ വൈറസിനെതിരെ ഒരു മാസത്തിനുള്ളിൽ പ്രതിരോധശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും , ഖത്തർ ആ ശേഷി കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നായിരിക്കുമെന്നും മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ദോഹ ബാങ്ക് ആതിഥേയത്വം വഹിച്ച ‘ഖത്തർ സാമ്പത്തിക വികസന അവസരങ്ങൾ’ എന്ന വിഷയത്തിൽ ഒരു വെർച്വൽ കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് പൊതു ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ താനി പറയുകയായിരുന്നു . പുതിയ കോവിഡ് -19 അണുബാധ സംഖ്യകൾ വളരെ കുറവാണെന്നും അത് പ്രോത്സാഹജനകമാണെന്നും അതുകൊണ്ട് ഉപരോധം നീക്കുന്നതിലേക്ക് അത് നയിക്കുമെന്നും കൂടി ചേർത്തു .
പുതിയ അണുബാധകൾ കുറയുന്നതുമൂലം, കോവിഡ് -19 നിയന്ത്രണങ്ങൾ നാല് ഘട്ടങ്ങളായി നീക്കുമെന്നു പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു,ഓരോ ഘട്ടവും മൂന്നാഴ്ച നീണ്ടുനിൽക്കും. മെയ് 28 നാണ് ആദ്യ ഘട്ടം ആരംഭിച്ചത്. രണ്ടാം ഘട്ടം ജൂൺ 18 നും മൂന്നാം ഘട്ടം ജൂലൈ 9 നും നാലാം ഘട്ടം ജൂലൈ 30 നും ആരംഭിക്കും.
