ദോഹ: നവംബർ 16-ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഖത്തർ ദേശീയ ടീമിന്റെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനുള്ള ടിക്കറ്റുകൾ ഇന്ന് മുതൽ ഓൺലൈനായി വാങ്ങാമെന്ന് ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ (ക്യുഎഫ്‌എ) മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഖാലിദ് അൽ കുവാരി അറിയിച്ചു.
2026ലെ ഫിഫ ലോകകപ്പ്, 2027ലെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുടെ ഭാഗമായാണ് മത്സരം. QR10, QR30, QR50 എന്നിവയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ ആയി ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ?? tickets
“2026 ഫിഫ ലോകകപ്പിലും 2027 ലെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലും ഞങ്ങളുടെ ദേശീയ ടീമിനെ പിന്തുണയ്ക്കാൻ ഞങ്ങളുടെ വിശ്വസ്തരായ ആരാധകരെ ക്ഷണിക്കുന്നു,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പ്രത്യേക ആവശ്യങ്ങളുള്ള ആരാധകർക്ക് ഒരു പ്രത്യേക ഇ-മെയിൽ വിലാസം വഴി ടിക്കറ്റുകൾ അഭ്യർത്ഥിക്കാൻ കഴിയും: accessibilityqfa.qa.
2026 ലോകകപ്പിനും 2027 ലെ ഏഷ്യൻ കപ്പിനുമുള്ള സംയുക്ത ഏഷ്യൻ യോഗ്യതാ മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനും ഇന്ത്യക്കുമെതിരെ രണ്ട് മത്സരങ്ങൾ കളിക്കാനുള്ള തയ്യാറെടുപ്പ് ഖത്തരി ഫുട്ബോൾ ടീം തുടരുന്നു, അഫ്ഗാൻ ദേശീയ ടീമിനെ നവംബർ 16 ന് ദോഹയിൽ ആതിഥേയത്വം വഹിക്കും. അഞ്ച് ദിവസത്തിന് ശേഷം ഇന്ത്യയേയും നേരിടും.
Content Highlights: Qatar-Afghanistan match tickets available Nov 9
