34.4 C
Qatar
Sunday, April 19, 2026

ഇന്ത്യക്കാർ ലോകകപ്പ് ആഘോഷങ്ങളിൽ പങ്കെടുത്താൽ എന്താണ് പ്രശ്നം? വെറുപ്പുളവാക്കുന്ന യൂറോപ്യൻ മാധ്യമങ്ങളുടെ വ്യാജവാർത്തകൾക്കെതിരെ ഖത്തർ ജനത

- Advertisement -

ലോകകപ്പ് സംഘാടകത്വം ലഭിച്ചതിനു ശേഷം യൂറോപ്യൻ മാധ്യമങ്ങളിൽ നിന്നും വലിയ വിമർശനങ്ങളാണ് ഖത്തറിനെതിരെ ഉയർന്നു വരുന്നത്. ലോകകപ്പ് ചരിത്രത്തിൽ മുമ്പൊരിക്കലും ഒരു രാജ്യത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത വിമർശനങ്ങളാണ് ഖത്തറിനെതിരെ ഉയർന്നു വരുന്നതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഖത്തറിനെതിരെയുള്ള ഈ വിമർശനങ്ങൾ ഗൂഢരാഷ്രീയ ലഖ്യങ്ങളുടെ ഭാഗമാണെന്നും ഖത്തറിൽ അമീർ അഭിപ്രായപ്പെടുന്നു.

ഒന്നിന് പിന്നാലെ ഒന്നായി യൂറോപ്യൻ രാജ്യങ്ങളിലെ മാധ്യമങ്ങൾ ഖത്തറിനെതിരായി വ്യാജവാർത്തകളും എഴുതിയുണ്ടാക്കുകയാണ്. ഖത്തറിന്റെ ദേശീയ ടീം താരങ്ങളെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ഫ്രഞ്ച് മാധ്യമത്തിൽ വന്ന കാർട്ടൂൺ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

- Advertisement -

കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഫ്രഞ്ച് പത്രമായ ലെ കനാർഡ് എൻചൈനിൽ ( Le Canard enchaine ) പ്രസിദ്ധീകരിച്ച കാർട്ടൂൺ അറബ് വംശജരെ സ്റ്റീരിയോടൈപ്പ് ചെയ്യുന്നതായിരുന്നു. നീണ്ട താടിയുള്ള , മുഖംമൂടി ധരിച്ച , ദേഷ്യക്കാരായ , ആയുധങ്ങൾ ( വടിവാളുകളും തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും ) കയ്യിലേന്തിയ ആളുകളായാണ് അറബ് ( ഖത്തർ ) പുരുഷന്മാരെ വരച്ചു ചേർത്തിരിക്കുന്നത്.
വംശീയവും ഇസ്ലാമോഫോബിയയെ ചിത്രീകരിക്കുന്നതുമായിരുന്നു കാർട്ടൂണിന്റെ ഉള്ളടക്കം.

ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിനു വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഖത്തർ ഏഷ്യൻ രാജ്യങ്ങളിലെ ഫുട്ബോൾ ആരാധകരെ പണം കൊടുത്തു ആഘോഷങ്ങൾക്ക് കൊണ്ടുവരുന്നുവെന്ന വ്യാജ വാർത്തകൾക്കെതിരെയും ഖത്തറിലെ നിരവധി പ്രമുഖർ പ്രതികരിക്കുന്നു. ഖത്തർ ലോകകപ്പിന്റെ ആഘോഷങ്ങൾക്കായി അർജന്റീന, ബ്രസീൽ, പോർച്ചുഗൽ,ജർമ്മനി, ഘാന, കാമറൂൺ തുടങ്ങിയ നിരവധി രാജ്യങ്ങളുടെ ആരാധകർ ദോഹയിൽ ഒത്തുകൂടിയിരുന്നു. അതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

- Advertisement -

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെ ആരാധകരെ വിലക്കെടുത്തു ആഘോഷങ്ങൾക്ക് കൊണ്ടുവരുന്നുവെന്ന വ്യാജവാർത്തകൾ യൂറോപ്യൻ മാധ്യമങ്ങൾ കെട്ടിച്ചമക്കുന്നത്. ഇന്ത്യ ലോകകപ്പിൽ ഇല്ലാത്തതുകൊണ്ട് തന്നെ പാശ്ചാത്യഫുട്ബോൾ രാജ്യങ്ങളെ ആരാധിക്കുന്ന നിരവധി പ്രവാസികളും അരാധകരും ആഘോഷങ്ങളുടെയും ഫാൻസ്‌ മീറ്റപ്പുകളുടെയും ഭാഗമായിരുന്നു. ഖത്തറിലെ പ്രവാസികളിൽ ഭൂരിഭാഗവും ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

കൂടാതെ ഖത്തറിലേക്കുള്ള ആരാധകരുടെ ഒഴുക്കും ലോകകപ്പ് ടിക്കറ്റ് വില്പനയിലുള്ള കുതിപ്പും പശ്ചാത്യ മാധ്യമങ്ങൾക്ക് കണ്ണുകടിയാവുകയാണ്. എന്നാൽ ഇത്തരം മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ഖത്തറിലെ സമൂഹമാധ്യമങ്ങളിലെ താരവും രാഖിമി ടിവിയുടെയും സോഷ്യൽ സ്റ്റുഡിയോയുടെയും സ്ഥാപകനായ ഖലീഫ അൽ ഹാരൂണും രംഗത്തെത്തിയിരിക്കുകയാണ്.

“വെറുപ്പുളവാക്കുന്നതെന്താണെന്ന് നിങ്ങൾക്കറിയാമോ? ആഹ്ലാദിക്കാൻ ഖത്തർ ഇന്ത്യക്കാർക്കും സൗത്ത് ഈസ്റ്റ് ഏഷ്യക്കാർക്കും പണം നൽകിയെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്.
ഫാൻ സോണുകളിൽ അവരെ അനുവദിക്കുന്നില്ലെന്നാണ് അവർ ആദ്യം അവകാശപ്പെട്ടത്. ഇപ്പോൽ അവരെ ക്ഷണിക്കുക മാത്രമല്ല പണം നൽകുകയും ചെയ്തിട്ടുണ്ടെന്നാണ് അവർ പറയുന്നത്. എന്താണ് ഇതിലെ യുക്തി?!”

“മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യക്കാരും ലോകകപ്പ് ആസ്വദിക്കുകയും പുറത്തുപോയി ആസ്വദിക്കുകയും ചെയ്യുന്നുവെന്ന് എന്തുകൊണ്ട് അവർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല? നിങ്ങൾക്ക് ഒരു രാജ്യം പങ്കെടുക്കാത്തപ്പോൾ, നിങ്ങൾ ഒരു ടീമിനെ തിരഞ്ഞെടുക്കും, അതിനാൽ നിങ്ങൾ ലോകകപ്പിന്റെ ഭാഗമാണെന്ന് നിങ്ങൾക്ക് തോന്നുകയും ഒപ്പം സന്തോഷിക്കുകയും ചെയ്യും. നാമെല്ലാവരും അത് ചെയ്യുന്നു!”

“പ്രിയ സൗത്ത് ഈസ്റ്റ് ഏഷ്യൻ ആരാധകരേ. അവരെ അവഗണിക്കുക, ഇനിയൊരു നാളെ ഇല്ലെന്ന മട്ടിൽ പാർട്ടി നടത്തുക! നിങ്ങൾ ഈ രാജ്യത്തിനായി കഠിനാധ്വാനം ചെയ്തു, നിങ്ങൾക്ക് ആഘോഷിക്കാനുള്ള സമയമാണിത്! “ഖലീഫ അൽ ഹാരൂൺ ട്വിറ്ററിൽ കുറിച്ചു.

ഫിഫ ലോകകപ്പ് യൂറോപ്യൻ രാജ്യങ്ങളുടെ കുത്തകയാണെന്നാണ് ചിലരുടെ വിചാരമെന്നും വിമർശങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഖത്തർ ലോകകപ്പ് സിഇഒ നാസർ അൽ ഖാതർ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
22 ടൂർണമെന്റുകളിൽ 11 ടൂർണമെന്റുകളും ആതിഥേയത്വം വഹിച്ചതിനാൽ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നത് തങ്ങളുടെ കുത്തകയാണെന്ന് ചില യൂറോപ്യൻ രാജ്യങ്ങൾ വിശ്വസിക്കുന്നു, ഖത്തർ എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ അവർ നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്നും അൽ ഖാതർ പറഞ്ഞു.

Content Highlights: Qatar against fake news campaign of European media.

Latest news
MORE IN LATEST NEWS

MOST POPULAR