ദോഹ: ഖത്തറിലെ സ്വദേശികൾക്കും വിദേശികൾക്കും കൂടുതൽ നഗരങ്ങളിലേക്ക് അവധിക്കാല ക്വാറന്റീൻ-രഹിത പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേസ്.
മാലിദീപ്, ഇസ്താൻബൂൾ, ജേർജിയിലെ റ്റിബിലിസി എന്നിവടങ്ങളിലേക്കാണ് അവധിക്കാല പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കാണ് ക്വാറന്റീൻ-രഹിത പാക്കേജ് ലഭിക്കുക.
നാല് രാത്രി താമസവും വിമാനയാത്രയും ഉൾപ്പെടെ ഇസ്താൻബൂളിലേക്ക് ഒരാൾക്ക് 2,450 റിയാൽ, റ്റിബിലിസിയിലേക്ക് 3,340 റിയാൽ മുതലാണ് നിരക്ക്. മാലിദീപിലേക്ക് മൂന്ന് രാത്രിയുൾപ്പെടുന്ന പാക്കേജ് 5,766 റിയാൽ മുതലാണ്. ഗ്രീസിലെ ഏഥൻസ്, മൈകൊനോസ് എന്നിവിടങ്ങളിലേക്ക് നേരത്തെ തന്നെ അവധി കാല പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
ഇവിടങ്ങളിലേക്ക് ഒരാൾക്ക് മൂന്ന് രാത്രി താമസം, വിമാനയാത്ര, ദിവസേനെ പ്രഭാതഭക്ഷണം, ട്രൻസ്ഫെർ, കാഴ്ചകൾ കാണാനുള്ള സഹായി എന്നിവയുൾപ്പെടെ പാക്കേജിന് 4,380 റിയാൽ മുതലാണ് നിരക്ക്. മെയ് 14 നും സെപ്റ്റംബർ 30 നും ഇടയിൽ വേണം യാത്ര ചെയ്യാൻ.
