22.6 C
Qatar
Thursday, April 16, 2026

വീണ്ടും ഒന്നാമത്: ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ ആയി ഖത്തർ എയർവേയ്‌സ്

- Advertisement -

ദോഹ: കോവിഡ് പ്രതിസന്ധിയിലും ചിറകുകൾ തളരാതെ സേവനം നടത്തി ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായി മാറി ഖത്തർ എയർവേയ്‌സ്. കോവിഡ്  പ്രതിസന്ധി ഘട്ടത്തിൽ 17,000 ലധികം വിമാനങ്ങളിൽ 2 ദശലക്ഷത്തിലധികം യാത്രക്കാരെ നാട്ടിലെത്തിക്കാൻ 70 ദശലക്ഷം കിലോമീറ്ററോളമാണ് ഖത്തർ എയർവേയ്‌സ് പറന്നത്.

ഇന്നലെ ട്വിറ്ററിൽ എയർലൈൻ പങ്കിട്ട കണക്കുകൾ ഖത്തർ എയർവേസിന്റെ പ്രകടനത്തിൽ ഗണ്യമായ പുരോഗതി കാണിക്കുന്നു.

- Advertisement -

ഈ വർഷം ജൂൺ 2 ന് 50 മില്യൺ കിലോമീറ്ററിലധികം പറക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി ഖത്തർ എയർവേയ്‌സിനെ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ 15,000 ത്തിലധികം വിമാനങ്ങളിൽ 1.8 ദശലക്ഷത്തിലധികം യാത്രക്കാരെയാണ് തിരിച്ചയച്ചത്.

മറ്റേതൊരു എയർലൈനിനേക്കാളും കൂടുതൽ ആളുകൾ അന്താരാഷ്ട്ര യാത്രയ്ക്കായി ഖത്തർ എയർവേസിനെ ആശ്രയിക്കുന്നുവെന്ന് വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം സ്ഥിതീകരിക്കുന്നു. എയർലൈനിന്റെ കാർഗോ ഡിവിഷനും അതിന്റെ പ്രവർത്തനങ്ങളിൽ ഈ സമയത്ത് ശ്രദ്ധേയമായ വളർച്ച കൈവരിച്ചു.

- Advertisement -

ആഗോള വ്യാപാരത്തെ സഹായിക്കുന്നതിനും അവശ്യ മെഡിക്കൽ, സഹായ വിതരണങ്ങൾ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ഖത്തർ എയർവേയ്‌സ് കാർഗോ ഒരു ബില്യൺ ചരക്ക് ടൺ കിലോമീറ്ററാണ് (സിടികെ) താണ്ടിയത്.

കോവിഡ് പ്രതിസന്ധി മൂലം ലോകമെമ്പാടുമുള്ള നിരവധി വിമാനക്കമ്പനികൾ തങ്ങളുടെ പ്രവർത്തനം തുടരാൻ പാടുപെടുമ്പോഴും ഖത്തർ എയർവേയ്‌സ് ശക്തമായ ഷെഡ്യൂളും നെറ്റ്‌വർക്കും തുടർന്ന് കളത്തിലുണ്ടായിരുന്നു. ഈ പ്രതിസന്ധിയിലുടനീളം സർവീസ് നിർത്തിയിട്ടില്ലാത്ത ചുരുക്കം ആഗോള വിമാനക്കമ്പനികളിൽ ഒന്നാണ് ഖത്തർ എയർവേയ്‌സ്. 

ഈ പ്രതിസന്ധിയിലുടനീളം എയർലൈനിന്റെ നെറ്റ്‌വർക്ക് 30 ലക്ഷ്യസ്ഥാനങ്ങളിൽ താഴെയാകാത്തതിനാൽ, ഖത്തർ എയർവേയ്‌സ്‌ തന്നെയാണ് അന്താരാഷ്ട്ര വിമാന യാത്രയുടെ വീണ്ടെടുപ്പിന് നേതൃത്വം നൽകുന്നതും.

ജൂലൈ ഒന്നിനാണ് ഖത്തർ എയർവേയ്‌സ് ബാലി ഡെൻപാസർ, ബെയ്‌റൂട്ട്, ബെൽഗ്രേഡ്, ബെർലിൻ, ബോസ്റ്റൺ, എഡിൻബർഗ്, ലാർനാക്ക, ലോസ് ഏഞ്ചൽസ്, പ്രാഗ്, വാഷിംഗ്ടൺ ഡിസി, സാഗ്രെബ് എന്നിവയുൾപ്പെടെ 11രാജ്യങ്ങളിലേക്ക് തങ്ങളുടെ സേവനം പുനരാരംഭിച്ചത്.

ജൂലൈ അവസാനത്തോടെ ഖത്തർ എയർവേയ്‌സ് ലോകമെമ്പാടുമുള്ള 70 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് 450-ലധികം പ്രതിവാര ഫ്ലൈറ്റുകളുമായി തങ്ങളുടെ സർവീസ് വ്യാപിപ്പിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary; Qatar Airways becomes as world’s largest airline

Latest news
MORE IN LATEST NEWS

MOST POPULAR