27.7 C
Qatar
Thursday, April 16, 2026

യാത്രക്കാര്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി ‘ഖത്തര്‍ എയര്‍വേയ്സ്’

- Advertisement -

ദോഹ : യാത്ര വിമാനസര്‍വീസുകളുടെ കൃത്യമായ സമയക്രമങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്സ്. കൊവിഡ് കാലത്ത് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രങ്ങളുടെ വ്യത്യസ്തമായ കൊവിഡ് നിബന്ധനകള്‍ യാത്രക്കാര്‍ക്ക് തടസ്സമാവതിരിക്കാനാണ് കമ്പനിയുടെ ഈ അറിയിപ്പ്. യാത്ര വിമാനങ്ങളുടെ സമയക്രമങ്ങള്‍ അറിയുന്നതിനായി ഖത്തര്‍ എയര്‍വേയ്സിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലോ വെബ്‌സൈറ്റിലോ പരിശോധന നടത്തണമെന്ന് കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലൂടെ അധികൃതര്‍ അറിയിച്ചു.

കൊവിഡ് മഹാമാരി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രങ്ങളുടെ ക്വാറന്റൈന്‍ നടപടിക്രമങ്ങളും, മറ്റു യാത്ര നിബന്ധനകളും കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കേണമെന്നും യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രങ്ങളുടെ പാസ്‌പോര്‍ട്ട്, വിസ നിബന്ധനകള്‍ എന്നിവയെ കുറിച്ചും യാത്രക്കാര്‍ക്ക് വ്യക്തമായ അവബോധം ആവശ്യമാണെന്നും ഖത്തര്‍ എയര്‍വെയ്സ് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR