22.6 C
Qatar
Friday, April 17, 2026

2030ല്‍ വിമാനത്താവളത്തിന്‍റെ കൈകാര്യശേഷി 65 മില്യണ്‍ ആയി ഉയര്‍ത്തുമെന്ന് ഖത്തര്‍ എയര്‍വേയ്സ്.

- Advertisement -

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ കൈകാര്യ ശേഷി 2030 ല്‍ 65 മില്യണ്‍ യാത്രക്കാരാക്കി ഉയര്‍ത്താന്നുള്ള പദ്ധതി പൂര്‍ത്തിയായെന്ന് ഖത്തര്‍ എയര്‍വെയ്സ്. സി.ഇ.ഒ ഓഫ് ഖത്തര്‍ എയര്‍വെയ്സ് അക്ബര്‍ അല്‍ ബാഖിരാണ് ദോഹയില്‍വെച്ച് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ലേഖകരോട് ഇക്കാര്യം അറിയിച്ചത്. 


2022 ല്‍ മാത്രം ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ 55 മില്യണ്‍ യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഘട്ടം ഘട്ടമായി വിമാനത്താവളത്തിന്റെ കൈകാര്യ ശേഷി വര്‍ധിപ്പിക്കുക എന്നതാണ് നിലവില്‍ ഖത്തര്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി.

- Advertisement -


കൊവിഡ് കാലത്ത് ബ്രിടീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലോകത്തിലെ മികച്ച വിമാനത്താവളത്തിനുള്ള അവാര്‍ഡ് ഖത്തറിന് കരസ്ഥമാക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷവും അഭിമാനവുമുണ്ടെന്നും കൂടാതെ സ്‌കൈ ട്രാക് അവാര്‍ഡ് 2020-ല്‍ ദോഹ വിമാനത്താവളം ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിച്ചേര്‍ന്നത് ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും അല്‍ ബാഖിര്‍ വാര്‍ത്ത സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി

Latest news
MORE IN LATEST NEWS

MOST POPULAR