ദോഹ: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായി ടെലിഫോൺ സംഭാഷണം നടത്തി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ബലിപെരുന്നാൾ ദിനത്തിലാണ് ഇരു ലോക നേതാക്കളും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തിയത്.
ഖത്തറും ഇറാഖും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ ഈ ബന്ധം വികസിപ്പിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്തു.
കോവിഡിനെ നേരിടാനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളെക്കുറിച്ചും അവർ അവലോകനം ചെയ്തു. ഇതിനിടയിൽ കോവിഡ് പ്രതിരോധത്തിൽ ഖത്തർ നൽകിയ വലിയ സഹായങ്ങൾക്ക് ഇറാഖ് ജനതയുടെ മുഴുവൻ നന്ദിയും മുസ്തഫ അൽ കാമിദി ഖത്തർ അമീറിനെ അറിയിച്ചു.
English summary: Qatar Amir and Iraq Prime minister held telephone conversation on Friday
