ദോഹ: ഈ വർഷത്തെ വിശുദ്ധ റമദാൻ മാസത്തിൽ മന്ത്രാലയങ്ങൾ, സർക്കാരുകൾ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ മുതലായവയുടെ പ്രവൃത്തി സമയം വ്യക്തമാക്കുന്ന സർക്കുലർ നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രി ഡോ. ഇസ്സ ബിൻ സാദ് അൽ ജഫാലി അൽ നുവൈമി പുറത്തിറക്കി.
വിശുദ്ധ റമദാൻ മാസത്തിൽ, സിവിൽ സർവീസുകാർക്കുള്ള ഔദ്യോഗിക പ്രവൃത്തി സമയം ദിവസത്തിൽ അഞ്ച് മണികൂറാണ്. രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ ആയിരിക്കുമെന്ന് സർക്കുലറിൽ പറയുന്നു.
