23.5 C
Qatar
Thursday, April 16, 2026

ജിസിസിയുടെ സിവിൽ സർവീസ്, അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ കോൺഫെറൻസിൽ ഖത്തർ പങ്കെടുത്തു.

- Advertisement -

ദോഹ: ജിസിസിയുടെ സിവിൽ സർവീസ്, അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ 17-ാമത് മീറ്റിംഗിൽ ഖത്തർ സംസ്ഥാനം പങ്കെടുത്തു. വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ചകൾ നടന്നത്.സാമൂഹികകാര്യ മന്ത്രി യൂസഫ് ബിൻ മുഹമ്മദ് അൽ ഒത്മാൻ ഫഖ്‌റൂ ആണ് മീറ്റിംഗിൽ ഖത്തർ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

ഭരണപരമായ മികവുകൾ, , തന്ത്രപരമായ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട സിവിൽ സർവീസ്, അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെൻറ് ഏജൻസികളുടെ 24-ാമത് പ്രിപ്പറേറ്ററി മീറ്റിംഗിന്റെ ശുപാർശകൾ ഉൾപ്പെടെയുള്ള അജണ്ട ഈ യോഗത്തിൽ ചർച്ച ചെയ്തു. ജിസിസിയിലെ മന്ത്രിമാരും സിവിൽ സർവീസ് മേധാവികളും കോൺഫെറൻസിൽ പങ്കെടുത്തു. ഭരണ വികസന സംഘടനകളും മേധാവികളും സിവിൽ സർവീസ്‌ ഭരണ വികസനവുമായി ബന്ധപ്പെട്ട എല്ലാ സാമൂഹികവും വികസനപരവുമായ വിഷയങ്ങൾ , പ്രശ്നങ്ങൾ, പദ്ധതികൾ, എന്നിവയും ചർച്ച ചെയ്തു

Latest news
MORE IN LATEST NEWS

MOST POPULAR