27.6 C
Qatar
Saturday, April 18, 2026

ഖത്തറിൽ മൂന്നാം കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ചു, വാക്‌സിനേഷൻ ക്യാമ്പയിൻ പുരോഗമിക്കുന്നു

- Advertisement -

ദോഹ: എട്ട് മാസങ്ങൾക്ക് മുമ്പ് വാക്സിന്റെ രണ്ടാമത്തെ ഡോസ് ലഭിച്ച എല്ലാ വ്യക്തികൾക്കും ഖത്തർ മൂന്നാമത്തെ കോവിഡ് -19 വാക്സിൻ ഡോസ് നൽകാൻ തുടങ്ങി. ഫൈസർ-ബയോഎൻടെക്, മോഡേണ എന്നിവയുടെ ബൂസ്റ്റർ വാക്സിൻ ഡോസുകളാണ് നൽകാൻ ആരംഭിച്ചത്.

ഇന്ന് രാവിലെ മദീന ഖലീഫ ഹെൽത്ത് സെന്ററിൽ ഖത്തർ യൂണിവേഴ്സിറ്റി മുൻ പ്രസിഡന്റ് ഡോ. അബ്ദുള്ള ജുമ എ അൽ-കുബൈസി ആയിരുന്നു മൂന്നാമത്തെ ഡോസ് സ്വീകരിച്ച ആദ്യ പൗരൻ. വാക്സിനേഷൻ പരിപാടിയുടെ ആദ്യ ഘട്ടത്തിൽ ഖത്തറിൽ ഫൈസർ-ബയോഎൻടെക് കോവിഡ് 19 വാക്സിൻ സ്വീകരിച്ച ആദ്യ വ്യക്തിയും അദ്ദേഹമായിരുന്നു.

- Advertisement -

കടുത്ത അണുബാധയ്ക്ക് സാധ്യതയുള്ള വ്യക്തികളിൽ ആദ്യ കുറച്ച് മാസങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ സമീപകാല പ്രഖ്യാപനത്തെ തുടർന്നാണ് പുതിയ ബൂസ്റ്റർ വാക്‌സിൻ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR