ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) സർക്കുലറിൽ വർഷാവസാന സമാപനത്തോടനുബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങൾക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
മന്ത്രി സഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഖത്തറിൽ 2023 ജനുവരി 1 ഞായറാഴ്ച ഔദ്യോഗിക അവധിയായി നിശ്ചയിച്ചു.
ഖത്തർ, ഖത്തർ സെൻട്രൽ ബാങ്ക്, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി, ഖത്തർ ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അതോറിറ്റി എന്നിവക്ക് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും വർഷാവസാന സമാപനത്തോടനുബന്ധിച്ചുള്ള ഈ അവധിയാണ് നൽകിയിട്ടുള്ളത്.
2023 ജനുവരി 2 തിങ്കളാഴ്ച വീണ്ടും തുറക്കുമെന്ന് ക്യുസിബി കൂട്ടിച്ചേർത്തു.
Content Highlights: Qatar Central Bank declares year-end closing holiday for financial institutions
