കാബൂളിലെ സൈനിക വിമാനത്താവളത്തിൽ 10 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തെ ഖത്തർ ശക്തമായി അപലപിച്ചു.
ഞായറാഴ്ച നടന്ന ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് ഖമാ പ്രസ് റിപ്പോർട്ട് ചെയ്തു.
അഫ്ഗാൻ സർക്കാരിനും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കും മരിച്ചവരുടെ ബന്ധുക്കൾക്കും ഖത്തർ ഞായറാഴ്ച ഒരു പ്രസ്താവനയിൽ അനുശോചനം അറിയിച്ചു.
ഖത്തർ വിദേശകാര്യ മന്ത്രാലയം തീവ്രവാദത്തെയും അക്രമത്തെയും അസന്ദിഗ്ധമായി നിരാകരിച്ചു.
സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നഫീ താക്കൂർ അറിയിച്ചു.
Content Highlights: Qatar condemns deadly Kabul military airport blast
