28.9 C
Qatar
Thursday, April 16, 2026

ഖത്തറിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 475 പുതിയ കേസുകൾ

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 475 പുതിയ കേസുകൾ എന്ന് മന്ത്രാലയം അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരിൽ 57 പേർ വിദേശത്തുനിന്നും വന്നവരും, 418 പേർ സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. അതെ സമയം 318 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് അകെ രോഗമുക്തി നേടിയവർ 1,55,070 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,216  ഉം, 13 പേർ തീവ്രപരിചരണ വിഭാഗത്തിലു മാണുള്ളത്.

- Advertisement -

ഖത്തറിലെ COVID-19 കേസുകളുടെ എണ്ണം അടുത്തിടെ വർദ്ധിച്ചതോടെ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്:-

  • ശാരീരിക അകലം പാലിക്കൽ
  • മറ്റുള്ളവരുമായി അടുത്ത ബന്ധം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക.
  • മാസ്ക് ധരിക്കുക
  • പതിവായി കൈ കഴുകുക
Latest news
MORE IN LATEST NEWS

MOST POPULAR