25.1 C
Qatar
Thursday, April 16, 2026

കോവിഡ്-19: പരാഗ്വേക്ക് സഹായ ഹസ്തവുമായി ഖത്തർ

- Advertisement -

അസുൻ‌സിൻ‌: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പരാഗ്വേക്ക് സഹായം നൽകി ഖത്തർ. പരാഗ്വേയിലെ പൊതുജനാരോഗ്യ സാമൂഹ്യക്ഷേമ മന്ത്രാലയത്തിനാണ് ഖത്തർ സഹായം എത്തിച്ച് നൽകിയത്. മെഡിക്കൽ ഉപകരണങ്ങൾ, കൊറോണ വൈറസിനെ നേരിടാനുള്ള പലവിധ ഉപകരണങ്ങൾ, ഭക്ഷണ കിറ്റുകൾ, ശുചിത്വ കിറ്റുകൾ എന്നിവയാണ് ഖത്തർ സംഭാവന ചെയ്തത്.

ഈ സഹായത്തിന് മന്ത്രാലയത്തിൽ നടന്ന ഒരു ചടങ്ങിനിടെ നടത്തിയ പ്രസംഗത്തിൽ പരാഗ്വേയിലെ പൊതുജനാരോഗ്യ മന്ത്രി ഖത്തറിന് തങ്ങളുടെ നന്ദി അറിയിച്ചു. ഖത്തറും പരാഗ്വേയും തമ്മിലുള്ള നല്ല ബന്ധത്തെയും അദ്ദേഹം പ്രശംസിച്ചു.

- Advertisement -

കോവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ നിരവധി ആളുകളെ സഹായിക്കുന്നതിന് ഖത്തറിന് അൽ മാരി നന്ദി പറഞ്ഞു.

English summary; Qatar delivers medical aid to Paraguay

Latest news
MORE IN LATEST NEWS

MOST POPULAR