23.5 C
Qatar
Friday, April 17, 2026

കാനഡയിലെ മുസ്ലീം കുടുംബത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതിയതിൽ ഖത്തർ ശക്തമായി അപലപിക്കുന്നു

- Advertisement -

കാനഡ: കാനഡയിലെ ഒന്റാറിയോയിൽ നടന്ന ഹിറ്റ് ആൻഡ് റണ്ണിൽ ഖത്തർ ശക്തമായി അപലപിച്ചു . ഒരു മുസ്ലീം കുടുംബത്തിലെ നാല് പേർ മരിച്ചു. അക്രമവും ഭീകരവാദവും അതിനോടനുബന്ധിച്ചുള്ള തെറ്റായ ക്രിമിനൽ നടപടികളും നിരസിക്കാനുള്ള ഉറച്ച നിലപാടാണ് ഖത്തർ ലക്ഷയം വെക്കുന്നത് എന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് പ്രസ്താവനയിൽ പറഞ്ഞു . ഇരകളുടെ കുടുംബങ്ങൾക്കും സർക്കാരിനും കാനഡയിലെ ജനങ്ങൾക്കും ഖത്തർ അനുശോചനം അറിയിച്ചു.

- Advertisement -

ഇസ്‌ലാമിക വിരുദ്ധ വിദ്വേഷ കുറ്റകൃത്യത്തിൽ ഞായറാഴ്ച രാത്രി ഒരു കാറിൽ നിന്ന് ചാടിയിറങ്ങി നാല് പേരേ കൊലപ്പെടുത്തിയിരുന്നു എന്ന് കനേഡിയൻ പോലീസ് തിങ്കളാഴ്ച പറഞ്ഞു. “ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതും മുൻകൂട്ടി തീരുമാനിച്ചതുമായിരുന്നു, അതിനാലാണ് ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയത്,”ലണ്ടൻ ഡിറ്റക്ടീവ് സൂപ്രണ്ട് പോൾ വെയ്റ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടൊറന്റോയിൽ നിന്ന് 200 കിലോമീറ്റർ (120 മൈൽ) തെക്കുപടിഞ്ഞാറായി ലണ്ടനിലെ പോലീസ് തീവ്രവാദ കുറ്റം ചുമത്താൻ റോയൽ മൗണ്ടഡ് കനേഡിയൻ പോലീസുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് വെയ്റ്റ് പറഞ്ഞു. ഒരു കനേഡിയൻകാരനെ അറസ്റ്റ് ചെയ്തു.

Latest news
MORE IN LATEST NEWS

MOST POPULAR