ദോഹ: ഗാസയിലെ വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി 60 മില്യൺ ഡോളർ നൽകുമെന്ന് ഖത്തർ. പുനരുദ്ധാരണ കമ്മിറ്റി വഴിയാണ് സഹായം എത്തിക്കുന്നത്. ഗാസ മുനമ്പിൽ സ്ഥാപിക്കുന്ന ഗ്യാസ് പ്ലാന്റ് വഴിയായിരിക്കും വൈദ്യുതി നിർമാണം.
യൂറോപ്പ്യൻ യൂറോയും ഈ പദ്ധതിക്കായി സഹായം നല്കാമെന്നേറ്റിട്ടുണ്ട്. ഇതിനു പുറമെ ഗാസയിലെ സർക്കാർ സെർവീസിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം നൽകുന്നതിനായി ഖത്തർ വൻ തുക നൽകിവരുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസ മേഖലയുടെ പുനരുധാരണത്തിനായും കോടികളുടെ പദ്ധതികൾ ഖത്തർ നടപ്പാക്കിവരുന്നുണ്ട്. ഇതിനു പുറമെയാണ് ഖത്തറിന്റെ ഈ സഹായം.
