ദോഹ: കഹ്‌റാമ സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴി നടത്തണമെന്ന് അറിയിച്ച് മന്ത്രാലയം. ഇതിനായി ‘കഹ്‌റാമ’ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കിയിട്ടുണ്ട്. ഈ ആപ്പിലൂടെ എല്ലാ സേവനങ്ങളും ലഭ്യമാവുമെന്ന് അധികാരികൾ വ്യക്തമാക്കി. ഹുകൂമി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായി സർക്കാർ സേവന സമുച്ചയങ്ങളിലെ കഹ്‌റാമ സേവന കേന്ദ്രങ്ങൾ അല്ലെങ്കിൽ ഓഫീസുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
‘നിങ്ങളുടെ സുരക്ഷയാണ് എന്റെ സുരക്ഷ’ എന്ന കാമ്പെയിനിന്റെ ഭാഗമായാണ് ഈ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
English Summary: Qatar encourages people to use mobile application for transactions without visiting government service centres
