23.5 C
Qatar
Friday, April 17, 2026

എക്സെപ്ഷണല്‍ റീഎന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി നീട്ടാമെന്ന് ഖത്തര്‍.

- Advertisement -

ദോഹ : ഖത്തറിലേക്ക് പ്രവേശിക്കാനുള്ള അഭ്യന്തരമന്ത്രാലയത്തിന്‍റെ എക്സെപ്ഷണല്‍ റീഎന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി 30 ദിവസത്തേക്ക് നീട്ടാം. നിലവിലെ പെര്‍മിറ്റ്‌ കാലാവധി 30 ദിവസമാണ്, പക്ഷെ ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഖത്തറിലേക്ക് തിരിച്ച് യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്കായാണ് ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ പറയുന്ന നിശ്ചിത വ്യവസ്ഥകള്‍ പാലിക്കണമെന്നും അധികൃതര്‍ ഇതിനോടകം അറിയിച്ചു.

കോവിഡ് 19 പ്രതിസന്ധിമൂലം വിവിധ രാജ്യങ്ങളില്‍ കുടുങ്ങുകയും തിരിച്ചുവരാന്‍ കഴിയാതെയും നില്‍ക്കുന്നവര്‍ക്ക് താമസനുമതി രേഖയുണ്ടെങ്കില്‍, ഖത്തറിലേക്ക് തിരിച്ചു വരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ്‌ കഴിഞ്ഞ ഓഗസ്റ്റ് 1 മുതലാണ് നിര്‍ബന്ധമാക്കിയത്.

- Advertisement -

ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും മടങ്ങി വരാനുള്ള അവസരം പുതിയ റീ എന്‍ട്രി പെര്‍മിറ്റ്‌ നല്‍കുന്നുണ്ട്. ഖത്തറില്‍ എത്തികഴിഞ്ഞാല്‍ ഹോട്ടല്‍ സൗകര്യം ലഭികാതെയും മറ്റു ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്ന പ്രവാസികള്‍ക്ക് ഈ പുതിയ തീരുമാനം ഏറെ ആശ്വാസമാണ്.

Latest news
MORE IN LATEST NEWS

MOST POPULAR