27.7 C
Qatar
Thursday, April 16, 2026

ഹയ്യ വിസയുടെ കാലാവധി നീട്ടി ഖത്തർ! കൂടുതൽ വിവരങ്ങളറിയാം

- Advertisement -

ദോഹ: ഹയ്യ വിസയുടെ കാലാവധി 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മത്സരങ്ങളിലും മറ്റ് ഇവന്റുകളിലും പങ്കെടുക്കുന്നതിനും അവരുടെ താമസത്തിനിടയിൽ ആസ്വാദ്യകരമായ അനുഭവം ആസ്വദിക്കുന്നതിനും ലോകമെമ്പാടുമുള്ള ആരാധകരുടെയും സന്ദർശകരുടെയും വരവ് സുഗമമാക്കുന്നതിനാണിതെന്ന് മന്താലയം സോഷ്യൽ മീഡിയയിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

- Advertisement -

ഖത്തറിൽ നടന്ന ഫിഫ 2022 ലോക കപ്പിനോടനുബന്ധിച്ച് നടപ്പാക്കിയ ഹയ്യ വിസകൾക്ക് 2023 ജനുവരി വരെയാണ് വാലിഡിറ്റിയുണ്ടായിരുന്നത്. എന്നാൽ 2023 ജനുവരിയിൽ വിസയുടെ കാലാവധി 2024 ജനുവരി 24 വരെ നീട്ടുകയായിരുന്നു. ഈ വിസയാണ് ഇപ്പോൾ ഫെബ്രുവരി 24 വരെ ദീർഘിപ്പിച്ചത്.

ആഭ്യന്തരമന്ത്രാലയം , ഹയ്യ പ്ലാറ്റ്ഫോമുമായി സഹകരിച്ച് 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ആരാധകർക്കായി കൊണ്ടുവന്ന ഹയ്യ വിസയുടെ സാധുത 2024 ഫെബ്രുവരി 24 വരെ നീട്ടുന്നതായി പ്രഖ്യാപിച്ചു. ഹയ്യ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കാണാവുന്ന ബാധകമായ വിസ നിയമങ്ങൾക്കും ആവശ്യകതകൾക്കും അനുസരിച്ചാണ് ഇതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

- Advertisement -

2024 ഫെബ്രുവരി 10 വരെയാണ് ഈ പ്രകാരം രാജ്യത്ത് പ്രവേശിക്കാനാവുക. നിലവിൽ ഖത്തറിലുള്ളവർക്ക് ഫെബ്രുവരി 24 വരെ രാജ്യത്ത് തുടരാം.

Content Highlights: Qatar extends validity of Hayya Visa

Latest news
MORE IN LATEST NEWS

MOST POPULAR