22.6 C
Qatar
Thursday, April 16, 2026

ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്‍ററിന്‍റെ ലാഭവിഹിതം ഒമ്പത് മടങ്ങ്‌ വര്‍ദ്ധിച്ചു.

- Advertisement -

ദോഹ: ഖത്തറിലെ ഫിനാന്‍ഷ്യല്‍ സെന്‍റെറിന് കീഴിലുള്ള ബാങ്കുകളുടെ ലാഭവിഹിതം ഒമ്പത് മടങ്ങ്‌ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. 2019 -ലെ കണക്കുകള്‍ പ്രകാരം ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ ലാഭം 241 മില്യണ്‍ ആയി വര്‍ധിച്ചിട്ടുണ്ട്. 2018 ല്‍ ക്യു.എഫ്.സി ബാങ്കുകളുടെ ലാഭവിഹിതം 27 മില്യണ്‍ റിയാല്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇപ്പോള്‍ 56 രാജ്യത്തെ ഓളം ധനകാര്യസ്ഥാപനങ്ങള്‍ രണ്ട് ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കുകള്‍ അടക്കം ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്‍ററിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഫിനാന്‍ഷ്യല്‍ സെന്‍റരിന്റെ പ്രവര്‍ത്തനം മിട്ടില്‍ ഈസ്റ്റിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR