28.9 C
Qatar
Thursday, April 16, 2026

കോവിഡ് മഹാമാരിയിലും ആഡംബരവിനോദസഞ്ചാരമേഖലയിൽ ജനപ്രീതി നേടി ഖത്തർ മുന്നേറുന്നു

- Advertisement -

ദോഹ: കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ആഗോള കണക്കുകളെ താരതമ്യപ്പെടുത്തുമ്പോൾ ഖത്തറിന്റെ ടൂറിസം മേഖല മികച്ച പ്രകടനം കാഴ്ചവക്കുന്നുണ്ട്. അത് കൊണ്ട് തന്നെ 2021 ലെ ട്രിപ് അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡുകളിൽ ലോകത്ത് ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദങ്ങളിൽ മൂന്നാം സ്ഥാനം ദോഹ സ്വന്തമാക്കിയിരിക്കുകയാണ്.

സിറ്റി ഹെലികോപ്റ്റർ ടൂറുകൾ, സമുദ്ര വിനോദങ്ങൾ എന്നിവയുൾപ്പെടെയുള്ള വിശ്രമവേളകളുടെ കേന്ദ്രമായി ദോഹ ഉയർന്നുവന്നിട്ടുണ്ട്.
സേവനങ്ങളും കൂടുതൽ വ്യക്തിഗത സമീപനവും ആഡംബര ടൂറിസത്തിന് സവിശേഷമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു ഔട്ടിംഗ് ഖത്തറിന്റെ സ്ഥാപകൻ മൊസാദ് മുസ്തഫ എലൈവ അഭിപ്രായപ്പെട്ടു.

- Advertisement -

“ഖത്തർ മുൻനിര ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറുന്നതിൽ അതിശയിക്കാനില്ല. ഖത്തർ വിനോദസഞ്ചാരികൾക്ക് വൈവിധ്യതയാണ് വാഗ്ദാനം ചെയ്യുന്നത്. നിങ്ങളുടെ താൽപ്പര്യമനുസരിച്ച് സ്പോർട്സ്, സംസ്കാരം, കല, വിദ്യാഭ്യാസംഅല്ലെങ്കിൽ ആധുനിക ആഡംബരം എന്നിവയിലെത്താണെങ്കിലും ഖത്തറിൽ നിങ്ങൾക്ക് ഒരു സ്ഥലമുണ്ട്, ”അദ്ദേഹം ഖത്തർ മാധ്യമമായ പെനിൻസുലയോട് അഭിപ്രായപ്പെട്ടു.

Latest news
MORE IN LATEST NEWS

MOST POPULAR