ദോഹ: ഖത്തറിലെ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും താമസസ്ഥലങ്ങള്‍ സംബന്ധിച്ച് കൃത്യത നല്‍കുന്നതിന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ‘മൈ അഡ്രസ്’ വെബ് സൈറ്റ് സേവനം ആരംഭിച്ചു.
സ്ട്രീറ്റിന്റെ പേരോ ഇലക്ട്രിസിറ്റി നമ്പറോ ഉപയോഗിച്ച് കെട്ടിടത്തിന്റെയോ സ്ഥലത്തിന്റെയോ കൃത്യമായ സ്ഥാനം ഈ വെബ് സൈറ്റിലൂടെ കണ്ടെത്താം.
999 നമ്പര്‍ ഉപയോഗിച്ച് അടിയന്തര സേവനങ്ങള്‍ക്കോ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ക്കോ കൃത്യമായ വിലാസം നല്‍കേണ്ടി വരുമ്പോള്‍ ഇത് ജനങ്ങള്‍ക്ക് സഹായകമാവും.
സ്ട്രീറ്റിന്റെ പേര്, ഇലക്ട്രിസിറ്റി നമ്പര്‍, ജില്ല, സമീപ പ്രദേശത്തിന്റെ പേര്, കെട്ടിട നമ്പര്‍, കോര്‍ഡിനേറ്റ് എന്നീ ആറ് ഘടങ്ങള്‍ ഉപയോഗിച്ച് താമസക്കാര്‍ക്ക് തങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താവുന്നതാണ്.
