27.7 C
Qatar
Thursday, April 16, 2026

വിസയുമായി ബന്ധപ്പെട്ട പുതിയ കരാറില്‍ സ്പെയിനുമായി ഖത്തര്‍ കരാര്‍ ഒപ്പുവെച്ചു.

- Advertisement -

ദോഹ : ഖത്തറും സ്പെയിനും തമ്മില്‍ നയതന്ത്ര, പ്രത്യേക സേവന പാസ്പ്പോര്‍ട്ടുകള്‍ കൈവശമുള്ളവരുടെ വിസ ആവശ്യകത നിര്‍ത്തലാക്കാനുള്ള കരാര്‍ ഒപ്പുവെച്ചു. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും സ്പെയിന്‍റെ വിദേശകാര്യ മന്ത്രാലയവും തമ്മില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ വഴി ഇന്നലെയാണ് ചര്‍ച്ച നടന്നത്

ഖത്തര്‍ പ്രതിനിധിയായി ഉപപ്രധാനമന്ത്രി,വിദേശകാര്യ മന്ത്രിയുമായ എച്ച് ഇ ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനിയും സ്പെയിന്‍ രാജ്യത്തിനുവേണ്ടി വിദേശകാര്യ, യൂറോപ്പ്യന്‍ യൂണിയന്‍ സഹകരണമന്ത്രിയുമായ അരഞ്ച ഗോണ്‍സാലാസ് ലയയുമാണ് കരാറില്‍ ഒപ്പുവെച്ചത്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വഴി നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും അവലോഖനം ചെയ്തു.

Latest news
MORE IN LATEST NEWS

MOST POPULAR