ദോഹ: അടിയന്തിര മെഡിക്കൽ സാഹചര്യം ഉണ്ടായാൽ ആശുപത്രിയിൽ പോവാതെ തങ്ങളുടെ ഹെല്പ്ലൈൻ നമ്പറായ 16000ൽ വിളിച്ച് സഹായം തേടാൻ അറിയിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ.
കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം. ആളുകൾ ആശുപത്രിയിൽ എത്തുന്നത് കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയേക്കാം.
“നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആവശ്യമായ രോഗനിർണയം നടത്താൻ ഈ സേവനത്തിലൂടെ നിങ്ങൾക്ക് സാധിക്കും, അതിനാൽ ആശുപത്രി സന്ദർശിക്കാതെ തന്നെ ഉചിതമായ നടപടി സ്വീകരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു”, ഹുകൂമി ട്വിറ്ററിൽ അറിയിച്ചു.
English Summary: Qatar Health Care Unified Contact Center “16000”
