ദോഹ: ഖത്തറില്‍ ഇനി വിലപ്പെട്ട വസ്തുക്കളോ രേഖകളോ നഷ്ടപ്പെട്ടാല്‍ ഉടനടി ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജനങ്ങൾക്ക് സംവിധാനം തയ്യാറാക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സര്‍വീസസ് പോര്‍ട്ടലിലാണ് ഈ സംവിധാനം ഉണ്ടായിരിക്കുക. സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ള സ്വദേശികള്‍, പ്രവാസികള്‍, കമ്പനികള്‍, സംഘടനകള്‍ എന്നിവയ്ക്കാണ് പ്രസ്തുത സേവനം ലഭിക്കുക. രേഖകളോ വസ്തുക്കളോ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ താഴെ പറയുന്ന രീതിയിലാണ് റിപ്പോർട്ട് ചെയ്യുക;
റിപ്പോര്‍ട്ട് ചെയ്യാനുള്ള വെബ്‌സൈറ്റ് ലിങ്ക്: https://portal.moi.gov.qa/wps/portal/MOIInternet/MOIHome
- സ്മാര്‍ട്ട് കാര്‍ഡ് രേഖകൾ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
- ട്രാന്‍സാക്ഷന്‍ ടൈപ്പ് സെലക്ട് ചെയ്യുക(സ്മാര്‍ട്ട് കാര്‍ഡ് ഉടമയാണെങ്കില്‍ പേഴ്സണല്‍, അതല്ല അധികാരപ്പെടുത്തിയ വ്യക്തിയാണെങ്കില്‍ കമ്പനിയുടെ അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ പേര്)
3. റിപോര്‍ട്ട് സര്‍വീസസ് എടുത്ത് റിപോര്‍ട്ട് ലോസ്റ്റ് പ്രോപര്‍ട്ടി ഓപ്ഷൻ തെരഞ്ഞെടുക്കുക
4. ഖത്തർ പൌരന്മാർ നോട്ടീസ് രജിസ്റ്റര്‍ ചെയ്യുന്ന വ്യതിഗത വിവരങ്ങളിൽ ആവശ്യമായ വിവരങ്ങള്‍ നല്‍കുക
5. ലോസ്റ്റ് പ്രോപര്‍ട്ടീസ് ലിസ്റ്റില്‍ നിന്ന് റിപോര്‍ട്ട് ചെയ്യേണ്ട നഷ്ടപ്പെട്ട സാധനം സെലക്ട് ചെയ്യുക
6. വിവരങ്ങള്‍ ഒരാവർത്തി പരിശോധിച്ച് ലോസ്റ്റ് ഐറ്റംസ് രജിസ്ട്രേഷന്‍ പേജില്‍ നോട്ടീസ് രജിസ്റ്റര്‍ ചെയ്യുക
7. ഒന്നിലധികം സാധനങ്ങൽ നഷ്ടമായെങ്കിൽ നഷ്ടപ്പെട്ട മറ്റുള്ള സാധനങ്ങളുടെ വിവരങ്ങൾ രജിസ്റ്റര്‍ ചെയ്യുന്നതിന് ന്യൂ എന്‍ട്രി ക്ലിക്ക് ചെയ്ത് ഇതേ പ്രക്രിയകൾ ആവര്‍ത്തിക്കുക
ഔദ്യോഗിക രേഖകള്‍, പണം, പഴ്സ്, ചെക്ക്, സെല്‍ ഫോണ്‍ തുടങ്ങിയവ നഷ്ടമായാൽ സ്മാർട്ട് കാർഡ് കൈവശമുള്ളവർക്ക് ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
English summary; People in Qatar could report to the ministry of interior on the spot when they lost any valuable things
