35.4 C
Qatar
Sunday, April 19, 2026

ഏഷ്യൻ കപ്പിൽ അപരാജിതരായി ഖത്തർ മുന്നോട്ട്! ചൈനയെയും തകർത്ത് പ്രീക്വാർട്ടറിലേക്ക്

- Advertisement -

ദോഹ : ഏഷ്യൻ കപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനു ചൈനയെ തകർത്ത് ഖത്തർ .വാശിയേറിയ പോരാട്ടത്തിൽ 66ആം മിനുട്ടിൽ ഹസൻ അൽ ഹൈദോസാണ് ഖത്തറിനായി വല കുലുക്കിയത്. വൈകിട്ട് 6:00ന് നടന്ന വാശിയേറിയ മത്സരം കാണാൻ 42,104 ആരാധകരാണ് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ എത്തിയത്.

ഗ്രൂപ് എയിൽ ജനുവരി 12ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലെബനനെ പരാജയപ്പെടുത്തിയാണ് ഖത്തർ ഏഷ്യൻ കപ്പിന് ആരംഭം കുറിച്ചത്.ജനുവരി 17ന് താജിക്കിസ്ഥാനെയും എതിരില്ലാത്ത ഒരു ഗോളിന് ഖത്തർ പരാജയപ്പെടുത്തിയിരുന്നു ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഖത്തർ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി.

Latest news
MORE IN LATEST NEWS

MOST POPULAR