22.9 C
Qatar
Saturday, April 18, 2026

ഖത്തറിൽ ഇന്ന് മൂന്ന് പേർ കൂടി കോവിഡിന് കീഴടങ്ങി

- Advertisement -

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 196 പുതിയ കോവിഡ് കേസുകൾ. 201 പേർ രോഗമുക്തരായി. ഇതോടെ ഖത്തറിൽ രോഗബാധ ഒഴിഞ്ഞവരുടെ മൊത്തം എണ്ണം 107,779 ആയി. മൂന്നു പേരാണ് ഇന്ന് മരിച്ചത്.

48, 60, 71 വയസ്സ് പ്രായമുള്ള മൂന്ന് പേരാണ് മരിച്ചത്. ഇവർക്ക്  ആവശ്യമായ വൈദ്യസഹായം നൽകിയിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.

- Advertisement -

ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 111107 ആണ്. നിലവിൽ 3151 സജീവ കേസുകളാ‍ണ് ചികിത്സയിലുള്ളത്. 177 കോവിഡ് മരണങ്ങളാണ് ഇതുവരെ ഖത്തറിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം 1870 ടെസ്റ്റുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 500536 ആണ്. 31 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

- Advertisement -

English summary: Qatar reports 196 new COVID cases, 201 recoveries and three deaths on 02-08-2020

Latest news
MORE IN LATEST NEWS

MOST POPULAR