23.5 C
Qatar
Saturday, April 18, 2026

ടോക്യോ ഒളിമ്പിക്സ് മെഡൽവേട്ടയിൽ അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാമത്

- Advertisement -

2020 ടോക്യോ ഒളിമ്പിക്സിൽ മികച്ച പ്രകടനമാണ് ഖത്തർ നടത്തിക്കൊണ്ടിരിക്കുന്നത്. ഗൾഫ് കോർപറേഷൻ കൗൺസിലിനു കീഴിലുള്ള അയൽരാജ്യങ്ങളെക്കാളും മറ്റു അറബ് അയൽ രാജ്യങ്ങളെക്കാളും മികച്ച മുന്നേറ്റമാണ് ഖത്തറിന്റേതെന്നു നിസ്സംശയം പറയാം. ഇതിനകം തന്നെ രണ്ടു സ്വർണമെഡലുകൾ നേടാൻ ഖത്തറിനു സാധിച്ചു.

96kg ഭാരോധ്വഹനത്തിൽ ഫാരെസ് ഇബ്രാഹിമും ഹൈ ജമ്പിൽ ഇറ്റലിയുടെ ജിയാൻമാർക്കോ ടാമ്പേരിക്കൊപ്പം മുതാസ് ബാർഷിമുമാണ് ഖത്തറിനു സ്വർണം നേടിക്കൊടുത്തത്. രണ്ടു സ്വർണ മെഡലുകളുമായി ഖത്തർ ട്യൂണിഷ്യക്കും(ഒരു സ്വർണം, ഒരു വെള്ളി) മൊറോക്കൊക്കും(ഒരു സ്വർണം)ജോർദാനും (ഒരു വെള്ളി) ഈജിപ്തിനും(ഒരു വെങ്കലം) മുന്നിൽ മെഡൽ വേട്ട തുടരുകയാണ്.

- Advertisement -

ഖത്തർ അത്ലറ്റ് ടീമിന് മുഴുവൻ പിന്തുണയുമായി ഖത്തർ ഒളിമ്പിക് കമ്മിറ്റി തലവനായ ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനിയും സജീവമായി ഒളിമ്പിക്സ് വേദിയിലുണ്ട്. ടോകിയോ ഒളിമ്പിക്സിൽ രണ്ടു സ്വർണ മെഡലോടു കൂടി അറബ് രാജ്യങ്ങളുടെ ആകെ മെഡൽ പട്ടികയിലും മുകളിലേക്കുയരാൻ ഖത്തറിനു സാധിച്ചു. 34 മെഡലുകളുമായി ഈജിപ്തിനു താഴെ 7 മെഡലുകളുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ ഖത്തറിനു കഴിഞ്ഞു. ഖത്തർ അത്ലറ്റുകൾ മെഡലുകൾക്കൊപ്പം വ്യക്തിഗത റെക്കോർഡുകൾ സ്ഥാപിക്കുന്നതും ഈ ഒളിമ്പിക്സ് സാക്ഷിയായി.

Latest news
MORE IN LATEST NEWS

MOST POPULAR