ദോഹ: ഖത്തറിൽ മടങ്ങി എത്തുന്ന എല്ലാ യാത്രക്കാരും ക്വാറന്റൈൻ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. “ഖത്തറിലെത്തുമ്പോൾ, നിങ്ങൾ ഒരു നിശ്ചിത സമയത്തേക്ക് ഹോം ക്വാറൻറൈൻ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളെയും കുടുംബത്തെയും സുഹൃത്തുക്കളെയും സമൂഹത്തെയും സംരക്ഷിക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്തവും കടമയുമുണ്ട്,” മന്ത്രാലയം തങ്ങളുടെ സോഷ്യൽ മീഡിയ കാമ്പെയ്‌നിൽ പറഞ്ഞു.
കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നു വരുന്ന നിന്ന് വരുന്ന യാത്രക്കാർ ഒരാഴ്ചത്തേക്ക് ഹോം ക്വാറൻറൈൻ പാലിക്കണം എന്ന് മന്ത്രാലയം അറിയിച്ചു. മറ്റേതെങ്കിലും രാജ്യത്ത് നിന്ന് വരുന്ന യാത്രക്കാർ, സർക്കാർ അംഗീകാരമുള്ള ഹോട്ടലുകളിൽ ഒരാഴ്ചത്തേക്ക് ക്വാറന്റൈൻ പാലിക്കണം, അതിനുശേഷം ഒരാഴ്ച ഹോം ക്വാറൻറൈനിലും കഴിയണം.
Read Also:ഖത്തറിൽ ഹോം ക്വാറന്റൈൻ പാലിക്കുന്നവർക്കുള്ള നിർദേശങ്ങളുമായി അധികൃതർ
ഖത്തറിൽ എത്തുമ്പോൾ മന്ത്രാലയം അംഗീകരിച്ച കോവിഡ് ടെസ്റ്റിംഗ് സെന്ററുകളിലൊന്നിൽ നിന്നും കൈപറ്റിയ കോവിഡ് നെഗറ്റീവ് സർട്ടിഫികറ്റ് ദോഹ എയർപോർട്ടിൽ ഹാജരാക്കിയാൽ അവർക്ക് നേരിട്ട് ഹോം ക്വാറന്റൈനിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
കുടുംബാംഗങ്ങളുമായുള്ള എല്ലാവിധത്തിലുമുള്ള ഇടപഴകലുകളും ഒഴിവാക്കണം എന്ന് മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.
English Summary: Qatar Ministry of Public Health urges guidelines for passengers arriving in Qatar to follow Home Quarantine
