ദോഹ: സ്വദേശിവൽക്കരണം ത്വരിതപ്പെടുത്തി ഖത്തർ. എല്ലാ മേഖലകളിലും സ്വദേശികളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ അണിയറയിൽ നീക്കങ്ങൾ സജീവമാണ്.
സ്വദേശിവൽക്കരണത്തെ കുറിച്ചുള്ള വാർത്തകൾ ഈയിടെയായി സജീവമാവുന്നുണ്ട്. ദ്രുതഗതിയിലുള്ള സ്വദേശിവൽക്കരണമാണ് ഖത്തർ ലക്ഷ്യം വക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
തൊഴിലിടങ്ങളിൽ ഖത്തർ പൌരന്മാർക്ക് മുൻഗണന നൽകുന്നതിനായി ഖത്തർ തൊഴിൽ മന്ത്രാലയം ഇന്നലെ പുതിയ തൊഴിൽ വെബ്സൈറ്റ് ആരംഭിച്ചു.
ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തർ തൊഴിൽ മന്ത്രി ഷെയ്ഖ് യൂസുഫ് ബിൻ മുഹമ്മദ് അൽ ഉസ്മാൻ അൽ ഫഖ്റോ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
“ഖത്തറിലെ പൊതുമേഖലയെയും സ്വകാര്യ മേഖലയെയും വെബ്സൈറ്റിന്റെ റിക്രൂട്ട്മെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തർ പൌരന്മാർ വെബ്സൈറ്റ് സേവനം പരമാവധി ഉപയോഗപ്പെടുത്തണം” തൊഴിൽ മന്ത്രി പറഞ്ഞു.
English Summary: Qatar Ministry Speeding up Repatriation;launches new website
