22.4 C
Qatar
Friday, April 17, 2026

വ്യാജന്മാർ പെരുകുന്നു;മുന്നറിയിപ്പുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം

- Advertisement -

ദോഹ: ഔദ്യോഗികവും വിശ്വസനീയവുമായ ഇടങ്ങളിൽ നിന്നല്ലാതെ പുറത്തു വരുന്ന തൊഴിൽ വാർത്തകൾ ഒന്നും വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി ഖത്തർ തൊഴിൽ മന്ത്രാലയം.

ഖത്തറിൽ തൊഴിൽ അവസരങ്ങളുണ്ടെന്ന തരത്തിൽ നിരവധി വ്യാജവാർത്തകളാണ് പ്രചരിക്കുന്നത്. ഇങ്ങനെ ഉറവിടം വ്യക്തമല്ലാത്ത വാർത്തകൾ വിശ്വസിക്കരുതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. 

- Advertisement -

ദിനേന നിരവധി കോളുകളും, എസ് എം എസുകളുമാണ് ഇത്തരക്കാർ ആളുകൾക്ക് അയക്കുന്നത്. ഇവയോടൊന്നും പ്രതികരിക്കരുതെന്ന് മന്ത്രാലയം കർശനമായി നിർദേശിച്ചിട്ടുണ്ട്.

തൊഴില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ http://adlsa.gov.qa വഴിയോ അല്ലെങ്കില്‍ മന്ത്രാലയത്തിന്റെഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ആയ http://@ADLSAQa എന്നിവിടങ്ങളിൽ കൂടി സന്ദർശിച്ച് ഉറപ്പു വരുത്തണമെന്ന് മന്ത്രാലയം ആവർത്തിച്ചു.

- Advertisement -

English summary: Qatar ministry warns public against fraud job offers

Latest news
MORE IN LATEST NEWS

MOST POPULAR