ദോഹ: ഖത്തർമുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം പൊതു പാർക്കുകളിൽ കായിക വിനോദത്തിനുള്ള മൈതാനം വീണ്ടും തുറന്നു. പത്തു പേരുടെ ശേഷിയിലാവും മൈതാനങ്ങൾ പ്രവർത്തിക്കുക. കോവിഡ്നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളയുന്നതിന്റെ മൂന്നാം ഘട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പൊതു പാർക്കുകൾക്കുള്ളിൽ കോവിഡ് വ്യാപിക്കുന്നത് തടയുന്നതിനുള്ള കർശന പ്രതിരോധ, മുൻകരുതൽ നടപടികൾ സന്ദർശകർ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സന്ദർശകർ എഹ്തെറാസ് അപ്ലിക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കണം. കൂടാതെ കർശനമായും സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. താപനില പരിശോധനയും ഉണ്ടായിരിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അധികാരികൾ അറിയിച്ചു.
English summary: Qatar MME announced the reopening of sports pitches in public parks
