32.2 C
Qatar
Saturday, April 18, 2026

ഖത്തർ മന്ത്രാലയത്തിന്റെ 93ഓളം സേവനങ്ങൾ ഇനി ഒറ്റ ആപ്ലിക്കേഷനിൽ;വിശദ വിവരങ്ങൾ ഇതാണ്

- Advertisement -

ദോഹ: ഖത്തർ മന്ത്രാലയം നൽകുന്ന 93ഓളം സേവനങ്ങൾ ഇനി ഒറ്റ ആപ്ലിക്കേഷനിൽ ലഭ്യമാവും. ഈ സേവനങ്ങൾക്കായി ആളുകൾക്ക് ഇനി മുതൽ സർക്കാർ സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ കഴിയും.

“നിങ്ങളുടെ സുരക്ഷയാണ് എന്റെ സുരക്ഷ” എന്ന കാമ്പെയ്നുമായി ബന്ധപ്പെട്ടാണ് ഖത്തർ മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം അധികൃതർ ഈ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നത്. ‘ഔൻ’ (Oun) എന്നാണ് മൊബൈൽ ആപ്ലിക്കേഷന്റെ പേര്. എല്ലാ സ്മാർട്ട് ഫോണുകളിലും മറ്റു ഡിജിറ്റൽ ഉപകരണങ്ങളിലും ആപ്ലിക്കേഷൻ പ്രവർത്തിക്കും. പ്ലേ സ്റ്റോറിൽ നിന്നും, ആപ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

- Advertisement -

സർക്കാർ നൽകുന്ന 93ൽ പരം സേവനങ്ങൾ ഇനി ഈ ആപ്ലിക്കേഷൻ വഴി ലഭിക്കുന്നതാണ്. ആളുകൾ സേവന കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കുന്നത് ഇതിലൂടെ തടയാൻ കഴിയും.

English Summary: Qatar MME launches new mobile application ‘Oun’ to public access government services through online

Latest news
MORE IN LATEST NEWS

MOST POPULAR