ദോഹ: കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കുന്നതിന്റെ മൂന്നാം ഘട്ടത്തിൽ പൊതുജനങ്ങളോട് സുരക്ഷാ മുൻകരുതൽ ശക്തമാക്കാൻ ഓർമ്മിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. മാളുകൾ, റെസ്റ്റോറന്റുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ കർശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവർത്തിച്ചു.
”എല്ലാവരും പുറത്തു പോകാനുള്ള ആവേശത്തിലാണ്. ഈ അവസരത്തിൽ ആളുകൾ ആരോഗ്യ-സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്ന കാര്യം കൂടെ ഓർമിക്കേണ്ടതുണ്ട്,” മന്ത്രാലയം വ്യക്തമാക്കി.
“വിട്ടുമാറാത്ത രോഗമുള്ളവർ, 60 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികളും എന്നിവർ ആളുകൾ കൂടുന്നിടത്ത് പോവരുത്” മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ശുചിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിൽ ആളുകൾ ശ്രദ്ദാലുക്കളാവണമെന്നും അവർ കൂട്ടിച്ചേർത്തു.
ഖത്തറിലെ മാളുകളിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇപ്പോഴും പ്രവേശനമില്ല.
English summary: Qatar MoPH reminds public to strictly follow the COVID safety precautions
