22.9 C
Qatar
Saturday, April 18, 2026

ഖത്തർ ദേശീയ ദിനാഘോഷപരിപാടികൾ ഡിസംബർ 10 മുതൽ! ദർബ് അൽ സായി വേദിയാകും

- Advertisement -

ദോഹ, ഖത്തർ: ഡിസംബർ 10-ന് ആരംഭിക്കുന്ന ഈ വർഷത്തെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾക്ക് ദർബ് അൽ സായി ആതിഥേയത്വം വഹിക്കും.

2023 ഡിസംബർ 10 മുതൽ ഡിസംബർ 18 വരെ ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സായിയിലാണ് പരിപാടികൾ നടക്കുകയെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.

- Advertisement -

ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയാണ് വേദിയിൽ പരിപാടികൾ നടക്കുക.

150,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സ്ഥിരം വേദിയാണ് ദർബ് അൽ സായി.എല്ലാ വർഷവും ഖത്തർ ദേശീയ ദിനത്തിൽ സന്ദർശകർക്കായി ഇവിടെ ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

- Advertisement -

Content Highlights: Qatar National Day events to begin at Darb Al Saai on December 10

Latest news
MORE IN LATEST NEWS

MOST POPULAR