27.7 C
Qatar
Thursday, April 16, 2026

കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെ വീണ്ടും തുറക്കാനൊരുങ്ങി ഖത്തർ നാഷണൽ ലൈബ്രറി

- Advertisement -

ദോഹ: ഖത്തർ ദേശീയ ലൈബ്രറി സന്ദർശകർക്കായി ഇന്ന് മുതൽ വീണ്ടും തുറക്കും. വൈറസ് വ്യാപനം തടയുന്നതിന് വേണ്ട സുരക്ഷാ നടപടികൾ കൈക്കൊണ്ടാണ് ലൈബ്രറി തുറക്കുന്നത്. ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും ശുപാർശകൾക്ക് അനുസൃതമായാണ് മുൻകരുതലുകൾ ക്രമീകരിച്ചിരിക്കുന്നത്.

“ജീവനക്കാരുടെയും സന്ദർശകരുടെയും സുരക്ഷക്കാണ് ഞങ്ങളുടെ മുൻ‌ഗണന. അതിനാൽ സന്ദർശനം ദിവസേനയുള്ള രണ്ട് സ്ലോട്ടുകളിലൊന്നിൽ (രാവിലെ 9 മുതൽ 11 വരെ അല്ലെങ്കിൽ ഉച്ചയ്ക്ക് 12 മുതൽ ഉച്ചയ്ക്ക് 2 വരെ), ഞായറാഴ്ച മുതൽ വ്യാഴം വരെ മാത്രമാവും ഉണ്ടാവുക. ഞങ്ങളുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ ഫോം വഴി മാത്രമേ സന്ദർശകർക്ക് പ്രവേശനം ഉണ്ടാവൂ”, ലൈബ്രറിയിലെ ഫെസിലിറ്റീസ് മാനേജർ ലോൽവ എ അൽ നെയ്മി പറഞ്ഞു.

- Advertisement -

വാരാന്ത്യങ്ങളിൽ ലൈബ്രറി പ്രവർത്തിക്കുന്നതല്ല. ഓരോ സമയ സ്ലോട്ടിലും 100 പേരെ മാത്രമേ അനുവദിക്കൂ, ഒത്തുചേരലുകൾ അഞ്ച് പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അനുവദിച്ച സമയങ്ങളിലുടനീളം സന്ദർശകരെ നിരീക്ഷിക്കുവാൻ സ്റ്റാഫ് അംഗങ്ങളുണ്ടാവും. വർക്ക് സ്റ്റേഷനുകൾ പോലെ ഇരിപ്പിടങ്ങളും പരിമിതപ്പെടുത്തും.” അൽ നയിമി പറഞ്ഞു.

തൽക്കാലം ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ മാത്രമേ കടമെടുക്കാൻ കഴിയൂ. സുരക്ഷാ കാരണങ്ങളാൽ ഡിവിഡികൾ, സിഡികൾ, ഐപാഡുകൾ, ഹെഡ്ഫോണുകൾ, ചാർജറുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഉപകരണങ്ങൾ കടമെടുക്കാൻ അനുവദിക്കുന്നതല്ല.

- Advertisement -

English Summery:- Qatar National Library will reopen for visitors from today with measures in place to help reduce the risk of COVID-19.

Latest news
MORE IN LATEST NEWS

MOST POPULAR