അഫ്ഗാനിസ്ഥാനെ സഹായിക്കാനായി പാകിസ്താനുമായുള്ള പങ്കാളിത്തം രാഷ്ട്രീയത്തിന് അതീതമാണെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി വ്യക്തമാക്കി.
ഖത്തറും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കരുത്ത് അടിവരയിടുകയും ഇരുരാജ്യങ്ങൾക്കും എത്രയും വേഗം സുസ്ഥിരവും സമൃദ്ധവുമായ അഫ്ഗാനിസ്ഥാനെ തിരിച്ചു കൊണ്ടുവരാൻ പൊതുവായ കാഴ്ചപ്പാടാനുള്ളതെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
വ്യാഴാഴ്ച ഇസ്ലാമാബാദിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുമായി നടത്തിയ പത്രസമ്മേളനത്തിൽ, പാകിസ്താൻ ഖത്തറിന്റെ തന്ത്രപ്രധാന പങ്കാളിയാണെന്നും പ്രതിരോധം, സമ്പദ്‌വ്യവസ്ഥ, വ്യാപാരം എന്നിവയുൾപ്പെടെയുള്ള പങ്കാളിത്തം രാഷ്ട്രീയത്തിന് അതീതമാണെന്നും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതായും ശൈഖ് മുഹമ്മദ് പറഞ്ഞു.
രണ്ട് സഹോദര രാജ്യങ്ങളുടെ നേതൃത്വത്തിന്റെ അഭിലാഷങ്ങൾ നേടിയെടുക്കാൻ എല്ലാ മേഖലകളിലുമുള്ള പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്.
അഫ്ഗാനിസ്ഥാനിലെ ഖത്തർ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണച്ചതിന് അദ്ദേഹം പാകിസ്താന് നന്ദി പറഞ്ഞു, അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങൾക്ക് മുമ്പും ശേഷവും പാകിസ്താൻ ഒരു പ്രധാന പങ്ക് വഹിച്ചെന്നും ഖത്തറിനും പാകിസ്താനും എത്രയും വേഗം സുസ്ഥിരവും സമ്പന്നവുമായ അഫ്ഗാനിസ്ഥാനെക്കുറിച്ച് ഒരു പൊതു കാഴ്ചപ്പാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
