പ്രത്യേകിച്ച് നഗര ലാൻഡ്‌സ്‌കേപ്പിംഗ് പോലുള്ള ‘ലോ കോൺടാക്റ്റ് യൂസ്’ മേഖലകളിൽ ഖത്തരി പൊതുജനങ്ങൾ ശുദ്ധീകരിച്ച വ്യാവസായിക ജലത്തിന്റെ പുനരുപയോഗത്തെ പിന്തുണയ്ക്കുന്നുവെന്ന് അൽ-അത്തിയ ഫൗണ്ടേഷനും ഹമദ് ബിൻ ഖലീഫ സർവകലാശാലയും (എച്ച്ബികെയു) നടത്തിയ ഒരു ഗവേഷണ സർവേ കാണിക്കുന്നു.
ദൈനംദിന ഉപയോഗങ്ങൾക്കായി എണ്ണ, വാതക വ്യവസായങ്ങളിൽ നിന്നുള്ള സംസ്ക്കരിച്ച വ്യാവസായിക മലിനജലത്തെക്കുറിച്ചുള്ള പൊതു ധാരണ കണ്ടെത്തുന്നതിനാണ് ഗവേഷണം നടത്തിയത്. പ്രൊഫസർമാരായ ഡോ. താരീഖ് അൽ അൻസാരി, ഡോ ഹാമിഷ് മക്കി എന്നിവരുടെ മേൽനോട്ടത്തിൽ എച്ച്ബികെയു വിദ്യാർത്ഥിനി ഫാത്തിമ-സഹ്‌റ ലഹ്‌ലോ ആണ് സമഗ്രമായ പഠനം നടത്തിയത്.
ഭൂരിഭാഗം ആളുകളും സംസ്‌കരിച്ച വ്യാവസായിക മലിനജലം പുനരുപയോഗിക്കണമെന്ന ആശയത്തിൽ സംതൃപ്തരാണെന്ന് സർവേയിൽ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നു.പ്രത്യേകിച്ച് പൂന്തോട്ടങ്ങൾ, പാർക്കുകൾ, സാമുദായിക ഹരിത പ്രദേശങ്ങൾ എന്നിവ നനയ്ക്കുന്ന നഗര ലാൻഡ്‌സ്‌കേപ്പിംഗ് പോലുള്ള ‘ലോ കോൺടാക്റ്റ് ഉപയോഗ’ മേഖലകളിൽ കൂടുതൽ അനുയോജ്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
അഗ്നിശമനത്തിനായി ശുദ്ധമായ ശുദ്ധീകരിക്കപ്പെട്ട വ്യാവസായിക മലിനജലമാണ് ഏറ്റവും ഉയർന്ന സ്വീകാര്യത ലഭിച്ചതെന്നും ഏതാണ്ട് 90% പേരും ഇത് ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് പറഞ്ഞു. ഇത്തരത്തിൽ ജലത്തിന്റെ ഉപയോഗത്തിൽ ഏറ്റവും കുറഞ്ഞ സ്വീകാര്യത നിരക്ക് പാചകത്തിനാണ് ലഭിച്ചു. പ്രതികരിച്ചവരിൽ 19% പേർ മാത്രമാണ് പാചകത്തിനായി ഉപയോഗിക്കുമെന്ന് പറഞ്ഞത്.
