ദോഹ: ഖത്തറിൽ കിംഫിഷ് (അയക്കൂറ) മത്സ്യത്തെ വലവീശി പിടിക്കുന്നതിന് താൽകാലിക വിലക്ക്. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയമാണ് വിലക്ക് ഏർപ്പെടുത്തിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതൽ വരുന്ന രണ്ട് മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനാണ് നിരോധനമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ലൈസൻസുള്ള ബോട്ടുകൾക്ക് ലൈൻ മാത്രം ഉപയോഗിച്ച് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്, എന്നാൽ മറ്റ് ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ല. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ശാസ്ത്രീയ ഗവേഷണത്തിനായി ലൈസൻസ് കരസ്ഥമാക്കിയവർക്ക് നിരോധനം ബാധകമല്ല.
ഈ കാലയളവിൽ മത്സ്യബന്ധനം നിരോധിക്കുന്നത് മത്സ്യ ശേഖരം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ്. ഖത്തറിലെ കിംഗ്ഫിഷ് മത്സ്യബന്ധനം ഒരു പ്രധാന മത്സ്യബന്ധന പ്രവർത്തനമാണ്.
English Summary: Qatar puts temporary ban on fishing ‘King fish’ from Saturday to Two months
