34.4 C
Qatar
Sunday, April 19, 2026

ഖത്തറിൽ 232 പുതിയ കോവിഡ് ബാധിതർ;രാജ്യം നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ നാലാം ഘട്ടത്തിൽ

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 232 പുതിയ കോവിഡ് കേസുകൾ. 219 പേർ രോഗമുക്തി നേടി. ഇതോടെ ഖത്തറിൽ രോഗമുക്തി നേടിയ മൊത്തം ആളുകളുടെ എണ്ണം 114,318 ആയി.

എല്ലാ പുതിയ കേസുകളും ഐസലേഷനിലാണ്.

- Advertisement -

ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 117,498 ആണ്, 2986 സജീവ കേസുകളാണ് ചികിത്സയിലുള്ളത്.  ഇന്ന് ഒരു മരണം അടക്കം ഇതുവരെ 194 പേരാണ് ഖത്തറിൽ കോവിഡിന് കീഴടങ്ങിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം 5232 ടെസ്റ്റുകൾ  നടത്തി. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 599447 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 ആളുകളെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

അഞ്ച് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതോടെ തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന മൊത്തം കേസുകളുടെ എണ്ണം 68 ആയി.

English Summary; Qatar records 232 new covid cases and 219 recoveries on 25/08/2020

Latest news
MORE IN LATEST NEWS

MOST POPULAR