28.9 C
Qatar
Thursday, April 16, 2026

ഖത്തറിൽ ഇന്ന് 268 പുതിയ കോവിഡ് കേസുകൾ

- Advertisement -

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 268 പുതിയ കോവിഡ് കേസുകൾ, 266 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ വൈറസ് ബാധ ഒഴിഞ്ഞവരുടെ മൊത്തം എണ്ണം 112,924 ആയി.

എല്ലാ പുതിയ കേസുകളേയും ഐസലേഷനിൽ പ്രവേശിപ്പിച്ചു.

- Advertisement -

ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 116,224 ആണ്, 3107 സജീവ കേസുകളാണ് ചികിത്സയിലുള്ളത്. 193 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് ഖത്തറിൽ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം 6260 ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44 കേസുകളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നില വഷളായതിനെ തുടർന്ന് നാല് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതോടെ തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന കേസുകളുടെ എണ്ണം നിലവിൽ 64 ആയി.

- Advertisement -

കോവിഡ് സുരക്ഷാ മുൻകരുതലുകൾ കർശനമായും പാലിക്കാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

English Summary: Qatar Records 268 new Corona Virus cases and 266 recoveries on 20/08/2020

Latest news
MORE IN LATEST NEWS

MOST POPULAR