ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് കണ്ടെത്തിയത് 287 പേരിൽ. 292 പേർക്ക് രോഗം ഭേദമായി. ഇതോടെ രോഗത്തിൽ നിന്നും മോചനം നേടിയവരുടെ ആകെ എണ്ണം 108,831 ആയി.
എല്ലാ പുതിയ കേസുകളും ഐസൊലേഷനിൽ ചികിത്സയിലാണ്.
ഇതുവരെ ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കോവിഡ് -19 കേസുകളുടെ എണ്ണം 112092 ആണ്, 3083 സജീവ കേസുകളാണ് ചികിത്സയിലുള്ളത്. ഖത്തറിൽ ഇതുവരെ 178 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം നടത്തി 2921 ടെസ്റ്റുകളാണ്. ഇതോടെ ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 511000 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 38 കേസുകളാണ്.
വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് നാല് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതോടെ ഖത്തറിൽ തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 77 ആയി.
English summary: Qatar reports 287 new corona virus (covid) cases and 292 recoveries
