21.9 C
Qatar
Thursday, April 16, 2026

രാജ്യത്തിന്റെ വിദേശനയം സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഖത്തർ യുഎന്നിൽ

- Advertisement -

ജനീവ: ആഗോളതലത്തില്‍ സമാധാനം കൈവരിക്കുന്നതിനും വിവിധ മേഖലകളിലെ വികസനം കൊണ്ടുവരുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ രാജ്യം സ്വീകരിച്ച വിദേശനയത്തിനു കഴിഞ്ഞെന്ന് ഖത്തര്‍.

ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരിയാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ രാജ്യങ്ങളുമായും അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുമായും അന്താരാഷ്ട്ര സഹകരണവും ഐക്യദാര്‍ഢ്യവും ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ വിദേശനയത്തിനു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -

പൗര,സാമൂഹിക സംഘടനകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള നിരന്തരമായ ഇടപെടലുകള്‍ വര്‍ധിപ്പിക്കുക, വിവിധ ദേശീയ പാഠ്യപദ്ധതികളില്‍ മനുഷ്യാവകാശ വിദ്യാഭ്യാസം അവതരിപ്പിക്കുക തുടങ്ങിയവയെ പ്രോല്‍സാഹിപ്പിക്കാന്‍ ഖത്തറിനു കഴിഞ്ഞു.

സമ്പദ്വ്യവസ്ഥയുടെ ഉറവിടങ്ങളെ വൈവിധ്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട ദേശീയ ശ്രമങ്ങളെ ശക്തിപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങള്‍ പരിഹരിക്കുക എന്നിവയുള്‍പ്പെടെയുള്ളവയില്‍ ഇടപെടാനും ഖത്തറിനു കഴിഞ്ഞെന്നും ഇക്കാര്യത്തില്‍ സ്വതന്ത്ര വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്ത കാര്യങ്ങള്‍ കണക്കിലെടുത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഖത്തര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

English summary; Qatar says foreign policy adopted by the country has been able to contribute to efforts to achieve global peace and development in various sectors.

Latest news
MORE IN LATEST NEWS

MOST POPULAR