ദോഹ : മുഹമ്മദ് നബിയെ അപമാനിക്കുകയും മുസ്ലിം സമുദായത്തിന്‍റെ വികാരങ്ങളെ തുടര്‍ച്ചയായി പ്രകോപിപ്പിക്കുന്നതിനെതിരെയും ഖത്തര്‍ അപലപിച്ചു. ലോകമെമ്പാടുമുള്ള ഇസ്ലാമിനോടുള്ള ആസൂത്രിതമായ ഈ ശത്രുത, വാണിജ്യ- സാമ്പത്തിക ബന്ധങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഖത്തര്‍ ചേംബര്‍ വ്യക്തമാക്കി.
ഇത്തരം മുസ്ലിം വിരുദ്ധപരാമര്‍ശനങ്ങള്‍ നടത്തുക വഴി മുസ്ലിം സമൂഹത്തോടുള്ള ശത്രുതയും അസഹിഷ്ണുതയും വര്‍ദ്ധിക്കാന്‍ കാരണമാകുന്നുവെന്നും അതേസമയം ഇത്തരം സാഹചര്യത്തില്‍ തങ്ങളെ പിന്തുണക്കുന്ന മതങ്ങളോടുള്ള ബഹുമാനവും ഖത്തര്‍ രേഖപ്പെടുത്തി.
